ഇരിങ്ങാലക്കുട : വിദ്യയ്ക്കും ബുദ്ധിക്കും നൃത്തസംഗീതാദികലകൾക്കും പ്രാധാന്യമുള്ള ദുർഗ്ഗാ പൂജാദിനങ്ങൾ പതിവുപോലെ ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ സെപ്തംബർ 29 മുതൽ ഒക്ടോബർ 2വരെഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. വിജയദശമിയോടനുബന്ധിച്ചുള്ള സരസ്വതിപൂജ, വിദ്യാരംഭം, കലാനിലയം വിദ്യാർത്ഥികളുടെ അരങ്ങേറ്റം തുടങ്ങിയ ഭക്തിനിർഭരമായ ചടങ്ങുകളുമാണ് ഈ വർഷത്തെ പരിപാടികൾ.
ഉണ്ണായിവാരിയർ സ്മാരക കലാനിലയം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച വൈകീട് പൂജവെപ്പും കേളിയും നടന്നു. പൂജവെപ്പ് ചടങ്ങുകൾക്ക് പൂജാരി വിഷ്ണു നേതൃത്വം നൽകി. കേളിക്ക് ചെണ്ട കലാനിലയം അർണവ്, മദ്ദളം കലാനിലയം വൈകേഷ്.
കാര്യപരിപാടികൾ സെപ്തംബർ 30 ചൊവ്വാഴ്ച രാവിലെ 5.30 ന് ഉഷഃപൂജ, വൈകീട്ട് 6.30 ന് സോപാന സംഗീതം. അവതരണം ഇരിങ്ങാലക്കുട രാജീവ് വാര്യർ
ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 5.30 ന് ഉഷഃപൂജ. വൈകീട്ട് 6.30 ന് സോപാന സംഗീതം.
അവതരണം സലീഷ് നനദുർഗ്ഗ. വൈകീട്ട് 7 മണിക്ക് തായമ്പക. അവതരണം കലാനിലയം ജയശങ്കർ.
ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 5.30 ന് ഉഷഃപൂജ. രാവിലെ 8 ന് വിദ്യാരംഭംകുറിക്കൽ.
വൈകീട്ട് 6 ന് പുറപ്പാട്, അരങ്ങേറ്റം. അരങ്ങേറുന്നവർ ചെണ്ട അശ്വജിത്, സംഗീതം ശ്രീഹരി , പുറപ്പാട് കലാനിലയം അജയ്ശങ്കർ, മാസ്റ്റർ നെടുമുടി വസുദേവ്
തുടർന്ന് കഥകളി ദുര്യോധനവധം (പരിപാഹി) ശ്രീകൃഷ്ണൻ കലാനിലയം സുരജ് സുബ്രഹ്മണ്യൻ, പാഞ്ചാലി ക്ഷമരാജ, സംഗീതം കലാനിലയം രാമകൃഷ്ണൻ, കലാനിലയം രാജീവൻ, കലാനിലയം സഞ്ജയ്, ചെണ്ട കലാനിലയം രതീഷ്, കലാനിലയം ജയശങ്കർ കലാനിലയം അർണവ്, മദ്ദളം കലാനിലയം ശ്രീജിത്ത്, കലാനിലയം വൈകേഷ്. ചൂട്ടി കലാനിലയം പ്രശാന്ത്, അണിയറ കലാമണ്ഡലം മനേഷ് പണിക്കർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

