ഷട്‌കാല ഗോവിന്ദമാരാർ പുരസ്‌കാരം നിർമല പണിക്കർക്ക് – പുരസ്കാരദാനം മാർച്ച് 8 ന്

ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ഷട്‌കാല ഗോവിന്ദമാരാർ പുരസ്‌കാരത്തിന് പ്രശസ്‌ത നർത്തകി ഗുരു നിർമല പണിക്കർ അർഹയായി. ഷട്‌കാല ഗോവിന്ദ മാരാരുടെ സ്‌മരണ നിലനിർത്തുന്നതിനായി ഗീതം വാദ്യം നൃത്തം എന്നീ മേഖലകളിലെ പ്രശസ്‌തരായ പ്രതിഭകൾക്ക് നൽകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം. നൃത്തവിഭാഗത്തിനാണ് ഈ വർഷം പുരസ്ക്കാരം നൽകുന്നത്.

ഇരിങ്ങാലക്കുട നടന കൈശികിയുടെ സ്‌ഥാപകയായ ഗുരു നിർമല പണിക്കർ മോഹിനിയാട്ടം, കൂടിയാട്ടം, നങ്ങ്യാർകുത്ത് എന്നിവയെ പ്രചരിപ്പിക്കുന്നതിനും പരി പോഷിപ്പിക്കുന്നതിനും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. 25000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ ജോർജ് എസ് പോൾ, സിത്താര ബാലകൃഷ്‌ണൻ എന്നിവർ അടങ്ങുന്ന സമിതിയാണ് പുരസ്‌കാരത്തിനായി നിർമല പണിക്കരെ തെരഞ്ഞെടുത്തത്.

2026 മാർച്ച് 8 ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട നടനകൈരളിയിൽ കലാസമിതി പ്രസി ഡന്റ് പ്രൊഫ. ജോർജ്ജ് എസ്. പോൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു പുരസ്‌കാരം സമ്മാനിക്കും. കേരള കലാമണ്‌ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ മുഖ്യതിഥി ആയിരിക്കും.

ഇന്ത്യ ആർട്ട് റിവ്യൂ ഡോട് കോമിൻ്റെ എഡിറ്റർ കെ.ടി.പി. രാധിക അനുമോദന പ്രസംഗം നടത്തും. യോഗാനന്തരം ഷട്‌കാല ഗോവിന്ദമാരാർ കലാസമിതിയിലെ നർത്തകികൾ സിത്താര ബാലകൃഷ്‌ണൻ്റെ നേതൃത്വത്തിൽ നൃത്തസമർപ്പണം അർപ്പിക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കലാസമിതി പ്രൊഫ ജോർജ്ജ് എസ്സ്. പോൾ, സെക്രട്ടറി കെ. ജയചന്ദ്രൻ നായർ, ജൊയിൻ്റ് സെക്രട്ടറി പി.ജി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page