കലശാഭിഷേക സമയം, മാതൃക്കൽ ദർശസമയം എന്നിവയെക്കുറിച്ച് കൂടൽമാണിക്യം ദേവസ്വം ഉടൻ വ്യക്തത വരുത്തി ഭക്തരെ അറിയിക്കണം – ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം പുറത്തിറക്കിയ ഉത്സവനോട്ടീസു പ്രകാരം മാതൃക്കൽ ദർശനത്തിനുള്ള സമയം മാറ്റിയതായി കാണുന്നു, എന്നാൽ മുൻവർഷങ്ങളിലേതുപോലെ യാതൊരു മാറ്റവുമില്ലാതെയാണ് ഉത്സവ ചടങ്ങുകൾ നടക്കുക നടക്കുക എന്ന് തന്ത്രിമാർ പറയുകയും ചെയ്ത സാഹചര്യത്തിൽ കലശാഭിഷേക സമയം, മാതൃക്കൽ ദർശസമയം എന്നിവയെക്കുറിച്ച് ഉടൻ വ്യക്തത വരുത്തി ഭക്തരെ അറിയിക്കേണ്ടതാണ് എന്ന് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പൗരാണികമായ ആചാരങ്ങളെയും താന്ത്രിക പാരമ്പര്യങ്ങളെയും തകർക്കുന്ന രീതിയിലുള്ള ദേവസ്വം ഭരണസമിതിയുടെ നിലപാടുകൾക്കെതിരെയും സമിതി പ്രതിഷേധം അറിയിക്കുന്നതോടൊപ്പം താഴെ പറയുന്ന കാര്യങ്ങളിൽ ഭരണസമിതി സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

വാസ്തു‌ വിധികൾക്ക് വിരുദ്ധമായി തെക്കേ ഗോപുരത്തിൽ നടത്തിയ മാറ്റങ്ങൾ പൂർവ്വസ്ഥിതിയിലേക്കാക്കണം

ക്ഷേത്രമതിൽക്കകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതിനായി നിർമ്മിച്ച കെട്ടിടം ഉടൻ പൊളിച്ചു നിക്കേണ്ടതാണ്. പതിനായിരക്കണക്കിന് ഭക്തജനങ്ങൾ വന്നുചേരുന്ന മതിൽക്കകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വെടിമരുന്ന് സൂക്ഷിക്കുന്നത് മതിൽക്ക് പുറത്തേക്ക് മാറ്റേണ്ടതാണ്.

ക്ഷേത്രാചാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഊരാണ്മക്കാരുടെ അധികാരാവകാശങ്ങൾ. കാലങ്ങളായി ഈ ഭക്ഷത്രത്തിലെ ചടങ്ങുകളിൽ ഊരാണ്മക്കാരെ പങ്കെടുപ്പിക്കാറില്ല. ഇക്കഴിഞ്ഞ അഷ്ടമംഗലപ്രശ്നത്തിൽ ക്ഷേത്ര ചടങ്ങുകളിൽ ഊരാണ്മക്കാരുടെ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്സവം മുതൽ അതിനുള്ള വ്യവസ്ഥകൾ ചെയ്യേണ്ടതാണ്.

ഉത്സവത്തോടനുബന്ധിച്ച് സംഘടപ്പിക്കുന്ന ദീപാലങ്കാരം, ഭഗവാൻ്റെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നു. ദീപാലങ്കാരം നടത്തുന്നതുകാരണം പള്ളിവേട്ട, ആറാട്ട് എഴുന്നുള്ളിപ്പുകൾക്ക് ദേവനെ എഴുന്നുള്ളിക്കുമ്പോൾ കിഴക്കെ നട മുതൽ ബസ്സ് സ്റ്റാൻഡ് വരെ ഭഗവാന്റെ കോലം ചരിച്ചും, കുട ഉയർത്താൻ സാധിക്കാതെയും യാത്ര ചെയ്യേണ്ടിവരുന്നു. ഇത് മാറ്റം വരുത്തേണ്ടതാണ്.

മുകളിലെ വൈദ്യുതാലങ്കാരങ്ങളിൽ കോലം മുട്ടുന്ന സാഹചര്യമുണ്ടായാൽ കോലത്തിലേക്ക് വൈദ്യുതി പ്രവഹിക്കുവാൻ വലിയ സാദ്ധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാൽ കോലം എഴുന്നുള്ളിക്കുന്നയാളുടെ ജീവന് പോലും ഭീഷണിയാകും. ആയതിനാൽ മുകളിലുള്ള വൈദ്യുതാലങ്കാരം 20 അടിയെങ്കിലും ഉയരത്തിൽ ചെയേണ്ടതാണ്

ആറാട്ട് കഴിഞ്ഞ് ഭഗവാൻ തിരിച്ച് എഴുന്നുള്ളുമ്പോൾ, പറനിറക്കുന്നതിനുവേണ്ടി എഴുന്നിള്ളിപ്പ് നിർത്തിവക്കുക പതിവില്ല. എന്നാൽ കഴിഞ്ഞവർഷം അത്തരത്തിൽ ഒരു ശ്രമം ഉണ്ടായത് മറ്റൊരു വിവാദത്തിന് വഴിവച്ചു. പറ നിറക്കുന്നതിനുവേണ്ടി എവിടെയും നിൽക്കാറില്ലെന്ന കീഴ്പ്‌പതിവ് തുടരുകതന്നെ വേണം.


ഈ വിഷയങ്ങളിൽ ഭരണസമിതി സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണസമിതി ആവശ്യപ്പെട്ടു. കൃഷ്ണ‌കുമാർ സി.ജി, ജയശങ്കർ പി.എസ്, ഹരി വാരിയർ, രാധാകൃഷ്ണൻ വി പി, കാവനാട് കൃഷ്‌ണൻ നമ്പൂതിരി, ഉണ്ണികൃഷ്‌ണ പൊതുവാൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page