വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പും, ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പും, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും നൽകി.



എം പി ജാക്സൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ ജെ വിൻസെന്റ്, കുബ്സോ സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ ഷാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



മെയിൻ ബ്രാഞ്ച് മാനേജർ ഷെറിൻ കാസ്പിയർ, അക്കൗണ്ടന്റുമാരായ എൻ ജെ ജോയ്, ശ്രീദേവി സി സി, ബിജു ലാസർ, അറ്റന്റർ മണി രാധാകൃഷ്ണൻ എന്നിവർക്ക് യൂണിയന്റെ ഉപഹാരം എം പി ജാക്സൺ നൽകി. അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും ചടങ്ങിൽവിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി സനൽ കല്ലൂക്കാരൻ സ്വാഗതവും ട്രഷറർ സഞ്ചയൻ പി വി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page