ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്നു വരുന്ന 135-ാം ബാച്ച് നവരസ സാധന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 6 ന് നടനകൈരളിയിൽ സംഘടിപ്പിക്കുന്ന നവരസോത്സവത്തിൽ ഇന്ത്യയുടെ നാനാഭാഗത്തു കലാപരിപാടികൾ നിന്നും എത്തിയിട്ടുള്ള ഇരുപത് യുവപ്രതിഭകൾ തങ്ങളുടെ അവതരിപ്പിക്കുന്നു.
പ്രശസ്ത ഭരതനാട്യം നർത്തകിമാരായ ഗോപികരാജ് പിള്ള, മജീഷ പ്രവീൺ, മോഹിനിയാട്ടം നർത്തകരായ മഹാലക്ഷ്മി അനൂപ്, മാലിനി വിശ്വേശരൻ എന്നിവർക്ക് പുറമേ കുചിപുഡി നർത്തകിയായ മേഘ്ന ചന്ദ്രമൌലി, കഥക് നർത്തകി നയന മല്ലപുർക്കർ എന്നിവർക്ക് പുറമേ നടീനടന്മാരും പങ്കെടുക്കുന്നു. ഗുരു വേണുജിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച്ചക്കാലം നീണ്ടു നിന്ന ശില്പശാല സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



