അന്താരാഷ്ട്ര യോഗ ദിനത്തിൽ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ ‘യോഗതരംഗ് ‘

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടക്ക് മുന്നിൽ ഒരു വ്യത്യസ്തമായ യോഗ പ്രകടനവുമായി ചേലൂർ ആസ്ഥാനമായുള്ള സ്വസ്‌തി പവർ യോഗ ദൃശ്യ വിരുന്ന് ഒരുക്കുന്നു. “യോഗതരംഗ്” എന്ന് പേരിട്ടിട്ടുള്ള അവതരണത്തിൽ ശ്വാസത്തിന്റെ താളത്തിനൊപ്പം ശരീരത്തിന്റെ മെയ് വഴക്കവും ഒത്തുചേരുന്ന ഒരു അപൂർവ യോഗാവിഷ്ക്കാരമാണ് നടക്കുക.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്തുക എന്ന ഉദേശത്തോടെ സംഘടിപ്പിക്കുന്ന യോഗ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ രാവിലെ 8 മണിക്ക് നടക്കുന്ന ഈ പരിപാടിയിൽ പവർ യോഗയുടെ ഊർജ്ജവും നൃത്തത്തിന്റെ ഒഴുക്കും സമന്വയിക്കുന്ന 6 മുതൽ 65 വയസ്സ് വരെയുള്ളവരുടെ പ്രകടനമാണ് ഉണ്ടാകുക എന്ന് മുഖ്യ സംഘാടക ശരണ്യ കെ.ആർ അറിയിച്ചു. ഇരിങ്ങാലക്കുട എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page