ഇരിങ്ങാലക്കുട : മലയാളത്തിലെ ശ്രദ്ധേയരായ കവികളുടെ രചനകൾ ഉൾപ്പെടുത്തി സർഗ്ഗസാഹിതി പ്രസിദ്ധീകരിച്ച കാവ്യസമാഹാരം ‘കവിതാസംഗമം’ ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടന്ന ചടങ്ങിൽ കവി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ പി. കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഞ്ചത്ത് ബാലകൃഷ്ണൻ, വി. കെ. ലക്ഷ്മണൻ നായർ, രാജേഷ് തെക്കിനിയേടത്ത്, സനോജ് മാസ്റ്റർ, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ വെട്ടത്ത്, സിൻ്റ സേവി, എ വി കൃഷ്ണകുമാർ, മനോജ് വള്ളിവട്ടം എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. അങ്കണം കവിതാ പുരസ്‌കാരം നേടിയ കവി സെബാസ്റ്റ്യനെ ബാലകൃഷ്ണൻ അഞ്ചത്ത് മാസ്റ്റർ സർഗ്ഗസാഹിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
തുടർന്ന് നടന്ന കവിയരങ്ങ് കവി പി. എൻ. സുനിൽ ഉദ്ഘാടനം ചെയ്തു. ശ്രീല വി വി, ഷാജിത ബഷീർ മാമ്പ്ര, രാധാകൃഷ്ണൻ കിഴുത്താണി, സിൻ്റി സ്റ്റാൻലി, രേഖ സി ജി, സുവിൻ കൈപ്പമംഗലം, ആൻ്റണി കൈതാരത്ത്, സുരേഷ് ബാബു കിഴുത്താണി, കെ എൻ സുരേഷ്കുമാർ, ദേവിക പ്രതാപൻ, കൃഷ്ണകുമാർ മാപ്രണം, സതീഷ്, സിന്റ സേവി എന്നിവർ കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





