ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിന്റേയും പൂമംഗലം കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തില്‍‍‍ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റേയും പൂമംഗലം കൃഷിഭവന്റെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷകസഭയും വെള്ളാങ്കല്ലൂര്‍‍‍‍‍‍‍‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം നിർവഹിച്ചു.



എടക്കുളം ചെമ്പഴന്തി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത എം.കെ, വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി ഗിരീഷ്, മറ്റു പഞ്ചായത്ത് മെമ്പർമാര്‍‍‍‍ എന്നിവര്‍‍‍‍‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



ചടങ്ങിൽ പൂമംഗലം കൃഷി ഓഫീസർ അഭയ എം.സി. സ്വാഗതം പറഞ്ഞു അഗ്രോ സർവീസ് സെന്റർ സ്റ്റാൾ, മുകുന്ദപുരം FPO സ്റ്റാൾ, കർഷകരുടെ സ്റ്റാൾ, കുടുംബശ്രീ ലൈവ് ഫുഡ് സ്റ്റാൾ എന്നിവയും, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ജൈവ ജീവാണു വളങ്ങൾ, മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയും വിപണനത്തിനെത്തിയിരുന്നു. വൈവിധ്യപൂർണ്ണമായ കലാപരിപാടികളോടുകൂടെ ഞാറ്റുവേല ചന്ത സമാപിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page