ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 16 ന് നടക്കുന്ന ഇല്ലം നിറയോടാനുബന്ധിച്ച് കൊട്ടിലാക്കൽ പറമ്പിൽ ദേവസ്വം സ്വന്തമായി കരനെൽകൃഷി ചെയ്ത കൃഷിയിടത്തിൽ ഇല്ലംനിറക്ക് ആവശ്യമായ കതിരുകൾ കൊയ്തെടുത്തു. അനുഷ്ഠാന കലാകാരൻ ഉദിമാനം അയ്യപ്പകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടന്നത്. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ അന്യം നിന്ന് പോകാതിരിക്കുവാനും നിലനിറുത്തുവാനും, പുതുതലമുറയ്ക്ക് കൊയ്ത്തിനോട് അനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങൾ പരിചയപ്പെടുത്തുവാൻ കൂടിയാണ് ഇത്തരം കൊയ്ത്തുത്സവങ്ങൾ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു പോരുന്നത്.
കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെൽവിത്തുകൾ ആണ് ഇവിടെ കര നെൽ കൃഷിയുടെ ഭാഗമായി വിതച്ചിരുന്നത്. 90 ദിവസം മൂപ്പുള്ള നെൽവിത്തായതിനാൽ ജലസേചന സൗകര്യം കുറവുള്ള ഇടങ്ങളിലേക്ക് ഉത്തമമാണ് ഈ ഇനം നെല്ല്.
രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവകൃഷി രീതിയാണ് ഇവിടെ പിന്തുടരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കൂടൽമാണിക്യം ഇല്ലം നിറക്ക് ആവശ്യമായ നെൽക്കതിരുകൾ സ്വന്തം ഭൂമിയിൽ നിന്നാണ് വിളവെടുക്കാറ് .

ദേവസ്വം മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, ദേവസ്വം രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാദേശ്, ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ പി വി ശിവകുമാർ ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


