11 ഗജവീരന്മാരെ അണിനിരത്തി കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു സമീപം 11 ഗജവീരന്മാരെ അണിനിരത്തി വൻ പങ്കാളിത്തത്തോടെ ആനയൂട്ട് സംഘടിപ്പിച്ചു.

ഊക്കൻസ് കുഞ്ചു , കാളിയാർമഠം ശേഖരൻ, പാറന്നൂർ നന്ദൻ, മധുരപുറം കണ്ണൻ, ബാസ്റ്റിൻ വിനയസുന്ദർ, എഴുത്തച്ഛൻ ശങ്കരനാരായണൻ, ശങ്കരംകുളങ്ങര ഉദയൻ, ചെമ്പൂക്കാവ് വിജയ്കണ്ണൻ, വാരിയത്ത് ദേവീകൃഷ്ണൻ, മഹാലക്ഷ്മി കുട്ടികൃഷ്ണൻ, പൂർണ്ണശ്രീ കൊച്ചയ്യപ്പൻ, നമ്പ്യാങ്കാവ് ശ്രീപാർവ്വതി എന്നി ആനകൾ പങ്കെടുത്തു.

ചടങ്ങിന് മുന്നോടിയായി കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ ഗജപൂജ നടന്നു. തന്ത്രി അണിമംഗലം വല്ലഭൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ ആനയൂട്ട് ഉദ്ഘാടനം ചെയ്തു., കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ, വീ സി പ്രഭാകരൻ, അഡ്മിനിസ്ട്രേറ്റർ രാദേഷ് ഭക്തജനങ്ങൾ , ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നൂറുകണക്കിന് ആളുകൾ ആനയൂട്ടിൽ പങ്കെടുക്കുവാനും കാണുവാനും കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ എത്തിയിരുന്നു. ആനയൂട്ടിന്റെ സുരക്ഷിതമായ നടത്തിപ്പിന് ഇരിങ്ങാലക്കുട പോലീസ് . ഫോറസ്റ് ഉദ്യോഗസ്ഥർ, വെറ്റിനറി ഡോക്ടർമാർ, എലിഫന്റ് സ്‌ക്വാഡ്, വളണ്ടിയർമാർ എന്നിവർ മേല്നട്ടത്തിന് ഉണ്ടായിരുന്നു. കരുതലിന്റെ ഭാഗമായി പ്രത്യേകം ബാരിക്കേറ്റുകൾ കെട്ടിത്തിരിച്ചാണ് ആനയൂട്ട് നടത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page