വല്ലക്കുന്ന് വി. അൽഫോൻസ ദൈവാലയത്തിൽ നേതൃത്വപരിശീലന ക്യാമ്പ്

വല്ലക്കുന്ന് : സെന്റ്റ് അൽഫോൻസ ദൈവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമി തിയുടെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വല്ലക്കുന്ന് ഇടവകയി ലുള്ള മാതാപിതാക്കൾ, പ്രതിനിധിയോഗ അംഗങ്ങൾ, കുടുംബസമ്മേളന കേന്ദ്രസമിതി അംഗങ്ങൾ, വിവിധ മതസംഘടന ഭാരവാഹികൾ, 10, 11, 12, ക്ലാസ്സുകളിലെ വിദ്യാർത്ഥി – വിദ്യാർത്ഥി നികൾ, യുവതി – യുവാക്കൾ, സുഹൃത്തുക്കൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.



പ്രസ്‌തുത ചടങ്ങിൽ കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡണ്ട് കെ.ജെ. ജോൺസൺ കോക്കാട്ട് അദ്ധ്യക്ഷത വഹിക്കുകയും ട്രഷറർ അഡ്വ. എം.എ. കൊച്ചാപ്പു മരത്തംപ്പിള്ളി സ്വാഗതവും വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ദൈവാലയത്തിലെ വികാരി റവ. ഫാ. ഷിബു നെല്ലിശ്ശേരി ഉദ്ഘാടനം നിർവഹിക്കുകയും കേന്ദ്രസമിതി വൈസ് പ്രസിഡണ്ട് ഷീല ജോയ് കോമ്പാറക്കാരൻ നന്ദിയും രേഖപ്പെടുത്തി.



പരിശീലകൻ, മോട്ടിവേറ്റർ, കൗൺസിലർ, എഴുത്തുകാരൻ, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, കരിയർ ഗൈയ്‌ഡൻസ്, വ്യക്തിത്വ വികസനം, നേതൃത്വപരിശീലനം തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭനായ പത്തനംതിട്ട സ്വദേശി കൂടിയ ആയ സഞ്ചു പി. ചെറിയാനാണ് ക്ലാസ് നയിച്ചത്. ളോം പേർ നേതൃത്വപരിശീലന ക്യാമ്പിൽ പങ്കെടുത്തു.



നേതൃത്വപരിശീലന ക്യാമ്പിന് വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ദൈവാലയ വികാരി റവ.ഫാ. ഷിബു നെല്ലിശ്ശേരി, കേന്ദ്രസമിതി പ്രസിഡണ്ട് കെ.ജെ. ജോൺസൻ കോക്കാട്ട്, വൈസ് പ്രസിഡണ്ടുമാരായ എം.വി. റോയ് മരത്തംപ്പിള്ളി, ഷീല ജോയ് കോമ്പാറക്കാരൻ, ജനറൽ സെക്രട്ടറി ജോസഫ് ഷൈൻ പള്ളിപ്പാട്ട്, ജോയിൻ്റ് സെക്രട്ടറിമാരായ അരുൺ ടി. വി. തണ്ടയ്ക്കൽ, ഷീല ജോസ് തണ്ടയ്ക്കൽ, കൈക്കാന്മാരായ അഗസ്റ്റ്യൻ ബേബി തണ്ട യ്ക്കൽ, കെ.കെ. സജി കോക്കാട്ട്, ടി.കെ. ജോസഫ് തൊടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page