കല്ലേറ്റുംകര : ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപ വത്കരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേ ഷൻ വികസനസമിതി തോമസ് ഉണ്ണിയാടൻ എം.എൽ.എ.യ്ക്കും ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സനും നിവേദനം നൽകി. മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപ്പെടുത്തി ജില്ലയുണ്ടാക്കണമെന്നാണ് വികസനസമിതിയുടെ ആവശ്യം.
മൂന്ന് താലൂക്കുകളിലും കൂടി 15 ലക്ഷത്തിലധികം ജനങ്ങളുണ്ട്. ഇത് വയനാട് ജില്ലയുടെ ജനസംഖ്യയുടെ ഇരട്ടിയോളം വരും. നിലവിൽ കളക്ടറേറ്റ് ഒഴിച്ച് എല്ലാ ജില്ലാ ആസ്ഥാന ഓഫി സുകളും ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്നത് ജില്ലാ രൂപവൽകരണ നടപടികൾക്ക് ആക്കം കൂട്ടും.

ജില്ലാ ആസ്ഥാനം എന്ന നിലയിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലുണ്ടാകുന്ന വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിലാകുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുകയും ചെയ്യും. കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജി ഒപ്പുശേഖരണത്തിൻ്റെ രണ്ടാംഘട്ടം വിദ്യാഭ്യാസ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡൻ്റ് വർഗീസ് പന്തല്ലൂക്കാരൻ, വർക്കിങ് പ്രസിഡൻ്റ് അഡ്വ. കെ.എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദാലയം, വൈസ് പ്രസിഡൻറുമാരായ അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, ജോ. സെക്രട്ടറി ഡേവിസ് എടപ്പിള്ളി എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


