ഗ്യാനേഷ്കുമാർ രാജിവെയ്ക്കുക: ഡൽഹി സമരത്തിന് പു.ക.സ യുടെ ഐക്യദാർഢ്യം

ഇരിങ്ങാലക്കുട : ജനാധിപത്യം സംരക്ഷിക്കുക, വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടപ്പിക്കുന്നതിനും സമരക്കാർക്കെതിരെ നടക്കുന്ന പോലീസ് മർദ്ദനങ്ങൾക്കതിരെയും പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പരിപാടി ഖാദർ പട്ടേപ്പാടം ഉദ്ഘാടനം നിർവഹിച്ചു. ഉദിമാനം അച്ചപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ കെ.രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻ കുട്ടി, രഘുകുമാർ എന്നിവർ സംസാരിച്ചു. കെ.സി. രാജൻ, ഉദിമാനം അയ്യപ്പക്കുട്ടി എന്നിവർ കവിതകൾ അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page