” നീന റോസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

വിനോദം : 2027 ലെ അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള കനേഡിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” നീന റോസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മകൾ റോസിനൊപ്പം കാനഡയിലേക്ക് ബൾഗേറിയയിൽ നിന്നും കുടിയേറിയ ആർട്ട് ക്യൂറേറ്റർ മിഹൈലാണ് 103 മിനിറ്റുള്ള ചിത്രത്തിലെ മുഖ്യ കഥാപാത്രം. ബൾഗേറിയിൽ ശ്രദ്ധ നേടിയ എട്ടുവയസ്സുകാരി നീനയുടെ കലാസൃഷ്ടികളെക്കുറിച്ച് അന്വേഷിച്ച് അറിയാൻ തൊഴിലുടമ ആവശ്യപ്പെടുമ്പോൾ മുപ്പത് വർഷങ്ങൾക്ക് ശേഷം മിഹൈലിന് തൻ്റെ ഭൂതകാലത്തേക്ക് മടങ്ങേണ്ടി വരുന്നു.

2026 ലെ ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള സിൽവർ ബെയർ അവാർഡ്, വാൻകൂവർ ചലച്ചിത്രമേളയിൽ മികച്ച കനേഡിയൻ ചിത്രത്തിനുള്ള പുരസ്കാരം എന്നിവ ബൾഗേറിയൻ , ഫ്രഞ്ച് , ഇംഗ്ലീഷ് ഭാഷകളിലായുള്ള ചിത്രം നേടി. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

Nina Roza is a 2026 drama film written and directed by Geneviève Dulude-De Celles. It stars Galin Stoev as Mihail, a Bulgarian immigrant to Canada who works as an art curator, and must face his past when his employer (Christian Bégin) asks him to return to his home country for the first time in 30 years to investigate the veracity of a viral video depicting a Bulgarian child art prodigy. The film had its world premiere in the main competition of the 76th Berlin International Film Festival on February 16, 2026, where it won the Silver Bear for Best Screenplay. It was theatrically released in Canada by Entract Films on April 24. It was also selected as Canada’s submission for the Best International Feature Film award at the 99th Academy Awards.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page