ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി സദ്യയോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു – നാളെ തണ്ടിക വരവ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മൂന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് കിഴക്കേ നടപ്പുരയിൽ നടന്നു. ഒക്ടോബർ 19,20,21 ദിവസങ്ങളിലാണ് ആഘോഷങ്ങൾ.

മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി. ഈ വർഷം ആദ്യമായി ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ സ്വന്തമായി കൃഷിയിടത്തിൽ കൃഷി ചെയ്ത നെല്ലാണ് പുത്തിരി സദ്യക്ക് വേണ്ടി ഉപയോഗിക്കുന്നത്. ആയതിന്റെ സമർപ്പണം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ ഉണക്കലരി, പച്ചക്കറി, ചേന, ചേമ്പ്, നാളികേരം, പപ്പടം, ഇടിയൻ ചക്ക മുതലായവ സമർപ്പിച്ചു.

കൂടൽമാണിക്യം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം കെ.ജി അജയകുമാർ രാഘവൻ മുളങ്ങാടൻ ബിന്ദു പ്രീതി സി, ദേവസ്വം മാനേജർ ഹരിത, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഒക്ടോബർ 19 തിങ്കളാഴ്ച പോട്ട പ്രവൃത്തി കച്ചേരിയിലെ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുത്തരി സദ്യക്ക് ആവശ്യമായ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ മുതലായവ പത്തരത്തണ്ടിലേറ്റി കാൽനടയായി പുറപ്പെട്ട് വൈകീട്ട് 5 മണിയോടെ ഇരിങ്ങാലക്കുട ആൽത്തറയിൽ എത്തിച്ചേരുകയും, തുടർന്ന് നാദസ്വരമേളത്തോടു കൂടി തണ്ടികയെ സ്വീകരിച്ചു ആനയിക്കും. വൈകീട്ട് ഏഴുമണിയോടെ ക്ഷേത്രത്തിലെത്തും. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും പത്തര തണ്ട് ഉണ്ടായിരിക്കും.

ഒക്ടോബർ 20 ചൊവ്വാഴ്ച പുത്തരിസദ്യ. തൃപ്പുത്തരി നിവേദ്യ സമയം ഉച്ചയ്ക്ക് 12:30. തൃപ്പുത്തരി സദ്യ തെക്കേ ഊട്ടുപുരയിലും, പടിഞ്ഞാറേ ഊട്ടുപുരയിലും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 21ന് മുക്കുടി നിവേദ്യം നടക്കും.

തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page