തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിൽ അടിയന്തിര കൂത്ത് മഹോത്സവത്തിന് ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ ആരംഭം കുറിച്ചു

നാലമ്പലങ്ങളിൽ ഒന്നായ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലെ ലെ 21 ദിവസം നീണ്ടു നിൽക്കുന്ന ഇക്കൊല്ലത്തെ അടിയന്തിര കൂത്ത് മഹോത്സവത്തിന് വൃശ്ചിക സംക്രമത്തിൽ നവം 16ന് രാത്രി 7.40 ന് തലേക്കെട്ടോടെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ ആരംഭം കുറിച്ചു. സൂത്രധാരന്റെ പുറപ്പാടാണ് ചടങ്ങ്.

സംക്രമസമയത്ത് ചാക്യാർ തലയിൽ കെട്ടുന്നത് കണ്ട് തൊഴുന്നതും കൂത്ത് പ്രാർത്ഥിയ്ക്കുന്നതും അടുത്ത സംക്രമം വരെ ഭഗവദ് ദർശനത്തിന് സാധ്യമാകും എന്നാണ് വിശ്വാസം. അമ്മന്നൂർ ചാക്യാർ കുടുംബത്തിനാണ് കൂത്ത് അവകാശം.

ഡിസംബർ 7 ന് സമാപിക്കും. എല്ലാദിവസവും രാത്രി 7 ന് കൂത്ത് ആരംഭിക്കും.
നവം 17 മുതൽ 20 വരെ നരസിംഹാവതാരം കൂത്ത് സൂത്രധാരൻ നിർവ്വഹണമായും
21 മുതൽ 23 വരെ രാമായണത്തിലെ പർണ്ണശാലാങ്കം കൂത്തും അനുഷ്ഠിയ്ക്കും.
24 മുതൽ- ഡിസംബർ 07 ഉൾപ്പെടെ പ്രബന്ധക്കൂത്ത് ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രാമൻ ചാക്യാർ, ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ അരങ്ങത്ത് വരും. നേപത്ഥ്യ ജിനേഷ്, മൂഴിക്കുളം ശശിനമ്പ്യാർ എന്നിവർ മിഴാവിലും എടനാട് രാധാ നങ്ങ്യാർ താളം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page