ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേളക്ക് തുടക്കം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30 ശനിയാഴ്‌ച അരങ്ങേറും. രാവിലെ 9.30 ന് ഉദ്ഘാടനം. ആർട്സ് കേരള കലാ സംഗമത്തിൽ ഗ്രൂപ്പ് ഡാൻസ് മത്സരമാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുനഃസംഘടിപ്പിച്ച ആർട്സ് കേരള കലാസംഗമം വരുംവർഷങ്ങളിൽ കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കലാലയങ്ങളെയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്.

വിജയികൾക്ക് കെ പി ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും. രണ്ടാം സമ്മാനമായി 20,000 രൂപയും ശ്രീമതി ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി പതിനായിരം രൂപയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ കോളേജിലെ മുൻ സ്റ്റാഫും ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള അവാർഡ് സമ്മാനിക്കും.

യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻറർ-സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970-കളിൽ സംസ്ഥാനതലത്തിൽ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ സിനിമ താരങ്ങളായിരുന്ന പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആർട്സ് കേരള എന്നപേരിൽ ക്രൈസ്റ്റ് കോളേജിൽ പുനർജനിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page