ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റെ.ജോസഫ്സ് കോളേജിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ അൽഫോൻസാ കോളേജ് പാലാ ടീം ചാമ്പ്യന്മാരായി. ടൂർണമെന്‍റിലെ ഫൈനലിൽ അൽഫോൻസാ കോളേജ് പാലാ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിചാണ് ചാമ്പ്യന്മാരായത്.
സമ്മാനദാനം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ ആർ സാംബശിവൻ നിർവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത വഹിച്ചു, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍, കായികാധ്യാപിക ശ്രീമതി തുഷാര ഫിലിപ്, ശ്രീമതി റോസിലി പോള്‍, ജനറല്‍ ക്യാപ്റ്റന്‍ കുമാരി.സാമിയ ടി.എസ് എന്നിവര്‍ സംസാരിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

