ഇരിങ്ങാലക്കുട : നാടു കടത്തിയ കാപ്പ പ്രതി നിയമം ലംഘിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നാണ് നാടു കടത്തിയതിന് ശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നത്. കയ്പമംഗലം പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ കഞ്ചാവുമായി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ 2024 ഏപ്രിൽ 24-നാണ് ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്.
നാടു കടത്തിയ ശേഷം നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് ജിനേഷ് പിടിയിലായത്. കയ്പമംഗലം പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പ്രതിയെ കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്. ഐ. സജിപാൽ, സീനിയർ സി. പി. ഒ. മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾക്ക് വിധേയമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com