പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നു – ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, കൺട്രോൾ റൂം നമ്പറുകൾ അറിയാം …

അറിയിപ്പ് : ജില്ലയിൽ കാലവർഷത്തോടനുബന്ധിച്ചുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. 24 മണിക്കൂറും ജില്ലാതല- താലൂക്ക്തല കൺട്രോൾ റൂം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ആരും ജലാശയത്തിന് സമീപത്തിലേക്ക് പോകുകയോ ഇറങ്ങുകയോ ചെയ്യരുത്.

ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.

പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകൾ 150 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്.

വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 90 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്.

പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 8 സെന്റീമീറ്റർ വീതവും തുറന്നിട്ടുള്ളതാണ്.

പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.

ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

കാലവർഷം ശക്തമായതിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ജില്ലാ – താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ

തൃശൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.
തൃശൂർ താലൂക്ക്- 0487 2331443
തലപ്പിള്ളി താലൂക്ക്- 04884 232226
മുകുന്ദപുരം താലൂക്ക് – 0480 2825259
ചാവക്കാട് താലൂക്ക്- 0487 2507350
കൊടുങ്ങലൂർ താലൂക്ക്- 0480 2802336
ചാലക്കുടി താലൂക്ക്- 0480 2705800
കുന്നംകുളം താലൂക്ക്- 04885 225200, 225700
പോലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
പോലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622
കെഎസ്ഇബി- 9496010101
ഫിഷറീസ് കൺട്രോൾ റൂം- 0480 2996090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page