ഇരിങ്ങാലക്കുട : ദേശീയ നേത്രദാന പക്ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ് എസ് യൂണിറ്റ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ നേത്ര രോഗ വിഭാഗത്തിന്‍റെ സഹകരണത്തോടെ സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിനോയിയുടെ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ് ഇ വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്ക് ക്യാമ്പിൽ നേത്ര പരിശോധന നടത്തുകയും നേത്രദാന സമ്മതപത്രം ശേഖരിക്കുകയും നേത്രരോഗ ബോധവത്ക്കരണ ക്ലാസ്സ് കൊടുക്കുകയും ചെയ്തു.
നേത്രപരിശോധനയെ തുടർന്ന് കണ്ണട ആവശ്യമായ കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതാണെന്ന് ലിറ്റിൽ ഫ്ലവർ നേത്ര പരിശോധനാ വിഭാഗം കോർഡിനേറ്റർ അഞ്ജലി സാബു അറിയിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് കുമാർ, വി.എച്ച്.എസ് ഇ വിഭാഗം പ്രിൻസിപ്പാൾ ആർ. രാജലക്ഷ്മി, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com