കാറളം : കാറളം ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കാട്ടൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ഇ ആർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശ പ്രചരണാർത്ഥമുള്ള നോട്ട്ബുക്കിന്റെ വിതരണവും, ഒപ്പുശേഖരണവും ഇതോടൊപ്പം നടന്നു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ സന്ധ്യ ടി.എസ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം മതിലിന്റെ ഉദ്ഘാടനം സിവിൽ എക്സൈസ് ഓഫീസർ വിമുക്തി റിസോഴ്സ് പേഴ്സൺ ജദീർ പി.എം നിർവഹിച്ചു. സ്കൂൾ അസംബ്ലിയിൽ എൻഎസ്എസ് വളണ്ടിയർമാർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ നൃത്തശില്പം “തുടി ” അവതരിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധികളും പിടിഎ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാറളം സെന്റർ, കാറളം ആലുംപറമ്പ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിൽ നടത്തിയ മത്സരങ്ങളിൽ നിരഞ്ജൻ പ്രസാദ്, അഹിൻ എന്നീ വിദ്യാർത്ഥികൾ ഒന്നാം സമ്മാനം നേടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive