കല്ലേറ്റുംകര : കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിലെ വാർഷികാഘോഷം ലഹരിക്കെതിരെയുള്ള സന്ദേശവും പ്രതിജ്ഞയുമെടുത്തുകൊണ്ട് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വർഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. മലയാളി മീഡിയ പുരസകാര ജേതാവും നാടൻപാട്ട് കലാകാരനും ബി.വി.എം എച്ച്.എസ് കല്ലേറ്റുംകരയുടെ പൂർവവിദ്യാർത്ഥിയുമായ വിനീഷ് കല്ലേറ്റുംകരയെ വാർഡ് മെമ്പർ ഓമന ജോർജ് ആദരിച്ചു.
മുൻ മാനേജരും റിട്ടയേർഡ് അദ്ധ്യാപകനുമായ കെ എ ചാക്കുണ്ണി വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികളെ സമ്മാനങ്ങളും എൻഡോവ്മെൻ്റും നല്കി ആദരിച്ചു. സീനിയർ സ്റ്റാഫ് ജിജി തോമസ് ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ എ ജോൺസൺ പി ടി എ പ്രസിഡന്റ്, ഷെറിൻ ജെൻസൻ എം പി ടി എ പ്രസിഡൻ്റ്, സ്റ്റാഫ് പ്രതിനിധികളായ ഷൈന എം എ, ഷില്ലി ജോസ് എൻ, ഡേവി പോൾ, സ്കൂൾ ചെയർമാൻ മാസ്റ്റർ ജെൻസിൻ ക്രിസ്റ്റി ജെൻസൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് എ സ്വാഗതവും സ്കൂൾ ലീഡർ കുമാരി ആൻലി ബിജു നന്ദിയും പറഞ്ഞു. തുടർന്നു വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും കലാവിരുന്നും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

