ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 180-ാമത് യോഗം മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിലവിലുള്ള പോലീസ് ഔട്ട് പോസ്റ്റ് മാറ്റി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗതയും മത്സരയോട്ടവും അവസാനിപ്പിയ്ക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് യോഗം ശക്തമായ ആവശ്യം ഉന്നയിച്ചു.
മാടായിക്കോണം സബ്‌സെൻ്ററിനെ വെൽനെസ്സ് സെൻ്ററായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
കാട്ടൂർ സിഡ്‌കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഏതാനും സ്ഥാപനങ്ങൾ രാസപദാർത്ഥങ്ങൾ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച നടന്നു.
യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു.കെ.എം. യോഗത്തെ സ്വാഗതം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com