കരുവന്നൂർ : ”ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക… ഓരോ ജീവനും വിലപ്പെട്ടതാണ് ” എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ അമിത വേഗതമൂലം അപകടങ്ങൾ നിത്യ സംഭവമായി കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി സ്വദേശി മരണപ്പെട്ടിരുന്നു. ബസുകളുടെ അമിത വേഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂർ തേലപ്പിള്ളി സെൻ്ററിൽ സംഘടിപ്പിച്ച സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം ടി.കെ. ജയാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി പി.കെ. മനുമോഹൻ, ലോക്കൽ കമ്മിറ്റി അംഗം പി.എസ്. വിശ്വംഭരൻ, നഗരസഭാ കൗൺസിലർ നസീമ കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com