ഇരിങ്ങാലക്കുട : ഹൈക്കോടതിയുടെ WP(C) No. 16419/2023 കേസിൽ 03.07.2024 ലെ വിധിപ്രകാരവും 31.01.2023 ലെ 21 -ാം നമ്പർ നഗരസഭ കൗൺസിൽ തീരുമാന പ്രകാരവും നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇവനിംഗ് മാർക്കറ്റിലെ വ്യാപാരം നിരോധിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു പോലീസിന്റെ അകമ്പടിയോടെ നഗരസഭാ ഉദോഗസ്ഥർ കച്ചവടക്കാരെ ഒഴിപ്പിച്ചത്.
2006 മുതൽ ഇവിടെ കച്ചവടം നടത്തുവർ ആയിരുന്നു പലരും. ഏറെ വൈകാരികമായാണ് പലരും ഇതേപ്പറ്റി പ്രതികരിച്ചത്. ബദൽ സൗകര്യം ഒരുകാതെയാണ് ഒഴിപ്പിക്കൽ നടപടികൾ എന്നതിലാണ് ഇവരുടെ പ്രതിഷേധം. ആധുനിക രീതിയിലുള്ള ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് മുന്നോടിയായാണ് ഈവനിംഗ് മാർക്കറ്റ് നിർത്താൻ ഇരിങ്ങാലക്കുട നഗരസഭാ തീരുമാനിച്ചത്.
“കച്ചവടക്കാരെ ഒഴിപ്പിച്ചിട്ടുള്ളതും കച്ചവടം നിരോധിച്ചിട്ടുള്ളതുമാകുന്നു. ആകയാൽ ഈ കോംമ്പൗണ്ടിൽ അതിക്രമിച്ച് പ്രവേശിക്കുന്നവർക്കെതിരെയും കച്ചവടം ചെയ്യുന്നവർക്കുമെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്” എന്ന് കാണിച്ചു നഗരസഭാ ഇവനിംഗ് മാർക്കറ്റ് കവാടത്തിൽ മുന്നറിയിപ്പ് സ്ഥാപിച്ചുട്ടുണ്ട്. കൂടാതെ ചങ്ങലയിട്ട് പ്രവേശനകവാടം പൂട്ടിയിട്ടുമുണ്ട്.
ആൽത്തറയ്ക്ക് തെക്കുഭാഗത്ത് 2006-ലാണ് നഗരസഭ ചന്ത തുറന്നത്. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാ ഗമായിട്ടായിരുന്നു ഇതാരംഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. 19 സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും മത്സ്യസ്റ്റാളുക ളാണ്. ചിക്കൻ, പച്ചക്കറി സ്റ്റാളുകളും ഇവിടെയുണ്ട്.
ദിവസവും വൈകീട്ട് 3 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്ത വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്ക് വലിയ രീതിയിൽ ആശ്വാസമായിരുന്നു. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് വിലക്കുറവിൽ മീനും മറ്റും കിട്ടുന്ന തലത്തിൽ ചന്ത ഒരു ആശ്രയമായിരുന്നു.
ഓരോ കടയിലും നിരവധി തൊഴിലാളികളും ജോലിയെടുക്കുന്നുണ്ടായിരുന്നു. കച്ചവടം അവസാനിപ്പിച്ചതിനെത്തുടർന്നു ഇവരുടെ ഭാവിയും പ്രശ്നത്തിലായി. വികസനത്തിന് തങ്ങളെതിരല്ലെന്നും എന്നാൽ കച്ചവടം നടത്താൻ ബദൽ സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം, അതോടൊപ്പം ഈവനിംഗ് മാർക്കറ്റ് നിന്നു പോയതിനാൽ ഇവിടേക്കുള്ള ജനങ്ങളുടെ പ്രവാഹം ഇല്ലാതാകുന്നതോടു കൂടി സമീപ പ്രദേശങ്ങളിലെ കച്ചവടക്കാരെയും ഇത് സാരമായി ബാധിക്കും. മീൻ ഉൾപ്പടെ വാങ്ങാൻ ഇനി നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ചന്തയിലെ മത്സ്യമാർക്കറ്റ് ആശ്രയിക്കേണ്ട അവസ്ഥയും വന്നുചേർന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com