ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗം മേധാവി ഫാ. ടെജി കെ തോമസ് രചിച്ച ‘ഇങ്ങനെയും ചില മനുഷ്യർ’ എന്ന പുസ്തകത്തിൻറെ പ്രകാശനം നടത്തി. പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി. സുരേന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്.
ദാർശനിക ചിന്തകളുടെ സമാഹരണമായ ഈ പുസ്തകം പ്രഭാഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ഒരു കൈപുസ്തകം ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ. ഷീബ വർഗീസ്, ഡോ. അമ്പിളി, ഫാ. ടെജി കെ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ‘കഥയുടെ വർത്തമാനം’ എന്ന വിഷയത്തിൽ ശ്രീ പി. സുരേന്ദ്രൻ്റെ പ്രഭാഷണവും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com