ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 27 മുതൽ ജൂലൈ 6 വരെ അയ്യൻകാവ് മൈതാനത്ത് ആരംഭിക്കുന്ന ഞാറ്റുവേല മഹോത്സാവത്തിന് കൊടിയേറി. നഗരസഭ ചെയർപേഴ്‌സൺ മറിയ കുട്ടി ജോയ് കൊടിയേറ്റ കർമം നിർവഹിച്ചു. ശേഷം ഞാറ്റുവേല മഹോത്സവത്തിന്റെ ഓഫീസിൽ ഉദ്‌ഘാടനവും നടന്നു. ആദ്യമായാണ് അയ്യൻകാവ് മൈതാനത്ത് വിപുലമായ രീതിയിൽ ഞാറ്റുവേല മഹോത്സാവം നടക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകം വേദി നിർമ്മിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുടയുടെ സംസ്കാരപരമ്പര്യത്തെയും ജനകീയ കൂട്ടായ്മയെയും കുട്ടിച്ചേർക്കുന്ന പത്ത് ദിവസങ്ങളിലായി നടത്തുന്ന മഹോത്സവത്തിൽ ദിവസവും രാവിലെ മുതൽ സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, സാഹിത്യ ചർച്ചകൾ, കലാമത്സരങ്ങൾ, കലാപരിപാടികളും കൂടാതെ വൈവിധ്യമാർന്ന കാർഷിക പ്രദർശനങ്ങളിൽ കാർഷിക ഉപകരണങ്ങൾ, ആയൂർവേദ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, നഴ്സറി, മാമ്പഴമേള, അമ്യൂസ്മെൻ്റ് പാർക്ക്, കുടുംബശ്രീ ഫുഡ് കോർട്ടുകൾ, പുസ്തകശാലകൾ, ജിം ഉപകരണങ്ങൾ തുടങ്ങീയവയും ഉണ്ടായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive