ഇരിങ്ങാലക്കുട : 1972 മുതൽ വേദപഠന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇരിങ്ങാലക്കുട കാമകോടി യജുർവ്വേദ പാഠശാല സ്വന്തമായ പുതിയ ക്യാമ്പസിലേക്ക് മാറുന്നു. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂലൈ 18-ന് നടക്കും. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാൻ, ഉജ്ജയിന്റെ അംഗീകാരമുള്ള ഈ പാഠശാല, പൂജ്യശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളുടെ ദർശനത്തിലാണ് സ്ഥാപിതമായത്.
കാഞ്ചി കാമകോടി പീഠാധിപതി ജഗദ്ഗുരു പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമിജി ഉദ്ഘാടന ചടങ്ങുകൾ നിർവ്വഹിക്കും. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാൻ സെക്രട്ടറി പ്രൊഫ. വിരൂപാക്ഷ ജഡ്ഡിപാൽ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നു സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിന്റെ പ്രധാന പരിപാടികൾ രാവിലെ ശ്രീ സംഗമേശ വേദ മന്ദിരത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിയോടെ പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമിജി ധർമ്മധ്വജ സ്ഥാപനവും കാഞ്ചി മഹാപെരിയവ ബ്ലോക്ക് ഉദ്ഘാടനവും ചെയ്യും. സോക്കർ ടർഫ് ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി ജാക്സണും ഡിജിറ്റൽ ക്ലാസ് റൂം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയും, ഐ ടി ലാബ്, മാത്‌സ് & സയൻസ് ലാബുകൾ MSRVVP സെക്രട്ടറി വിരൂപാക്ഷ ജഡ്ഡിപാലും ഉദ്ഘാടനം ചെയ്യും.
3 മണിക്ക് കാരുകുളങ്ങര ക്ഷേത്രം ഹാളിൽ പൊതുസമ്മേളനം നടക്കും. വേദ പാരായണത്തോടെ ചടങ്ങുകൾ ആരംഭിക്കും. കാഞ്ചി കാമകോടി പരമാചാര്യർ ശങ്കര വിജയേന്ദ്രസരസ്വതി സ്വാമിജി അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. എടനീർ മഠം സ്വാമിയാർ പൂജനീയ സച്ചിദാനന്ദഭാരതി, നടുവിൽ മഠം സ്വാമിയാർ അച്ച്യുത ഭാരതി, പ്രശസ്ത ജ്യോതിഷപണ്ഡിതൻ ബി പത്മനാഭശർമ്മ എന്നിവർ ആശംസാ പ്രസംഗം നിർവ്വഹിക്കും.
ട്രഷറർ കാവനാട് കൃഷ്ണൻ നമ്പൂതിരി, അദ്ധ്യാപകൻ ശ്രീനാരായണൻ, സാവിത്രി, കമ്മിറ്റിയംഗങ്ങളായ വായ്ക്കാക്കര നാരായണൻ, പായ്ക്കാട് ജയശങ്കർ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



