ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 (1200 മകരം 4,5,6,7,8) വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ തിയ്യതികളിലും, പ്രതിഷ്‌ഠാദിനം ജനുവരി 30 (1200 മകരം 17) വ്യാഴാഴ്‌ചയും ആഘോഷിക്കുമെന്നു ക്ഷേത്ര ഭാരവാഹിഹാൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ചൊവാഴ്ച രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷം ക്ഷേത്രത്തിൽ കൊടിയേറ്റ കർമം നടന്നു. കൊടിയേറ്റത്തിനുള്ള കൊടിമരം കിഴക്കുമുറി ശാഖയിൽനിന്നുമാണ് കൊണ്ടുവന്നത്. ക്ഷേത്രത്തിന്റെ കീഴേടമായ കണ്ടാരംതറയിൽ ചൊവാഴ്ച വൈകീട്ട് 6.30ന് കൊടിയേറ്റവും, പൊങ്കാലയും നടക്കും
ശ്രീകോവിലിന്റെ പിച്ചളപൊതിഞ്ഞ വാതിലും സോപാനവും സമർപ്പണം ഇതോടോപ്പൻ നടന്നു. ശ്രീകോവിലിന് അകത്തെ കട്ടിലയും വാതിലും പിച്ചളപൊതിഞ്ഞ് സമർപ്പിച്ചത് ഇല്ലിക്കൽ സുബ്രഹ്‌മണ്യൻ മകൾ ബീന കരുണാകരൻ, മക്കൾ: നിധീഷ് & ശ്രുതി എന്നിവരാണ്. ശ്രീകോവിലിന് പുറത്തെ കട്ടിലയും വാതിലും പിച്ചളപൊതിഞ്ഞത് സമർപ്പിച്ചത് ഇല്ലിക്കൽ കൊച്ചുണ്ണിയും കുടുംബവുമാണ്.
വേലാഘോഷ ദിനമായ ജനുവരി 21 ചൊവാഴ്ച പതിവായി 4 മണിക്ക് ശേഷം നടന്നു വരുന്ന ആന എഴുന്നിള്ളിപ്പ് ചടങ്ങുകൾക്ക് സമയക്രമത്തിൽ മാറ്റം ഉണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 6.15ന് നടക്കുന്ന ദീപാരാധനക്ക് ശഷമാണ് ഇത്തവണ 7 ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പ് നടക്കുക വൈകീട്ട് 6.30 മുതൽ 8.30 വരെയാണ്. 75ൽപരം കലാകാരന്മാർ അണിനിരക്കുന്ന കലാമണ്ഡലം ഹരീഷ് മാരാരുടെ മേളപ്രമാണത്തിൽ പാണ്ടിമേളം അരങ്ങേറും. വലന്തല കല്ലൂർ ശബരി, ഇലത്താളം വട്ടേക്കാട് കനകൻ, കുഴൽ വെളപ്പായ നന്ദനൻ, കൊമ്പ് മച്ചാട് പദ്‌മകുമാർ.
തുടർന്ന് സഹസ്രനാമാർച്ചന, അത്താഴപൂജ, വർണ്ണമഴ, കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ്. രാത്രി 10ന് കുതിരകളി. 10.15ന് ഡബിൾ തായമ്പക. രാത്രി 12ന് ശേഷം ഗുരുതി തർപ്പണം. പുലർച്ചെ 4.30 മുതൽ 6.30 വരെ എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. നടതുറപ്പ് 28 നുംപ്രതിഷ്‌ഠാദിനം ജനുവരി 30 നും നടക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ശ്രീ കല്ലട ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഗഗാറിൻ തൈവളപ്പിൽ, സെക്രട്ടറി വിക്രം പുത്തൂക്കാട്ടിൽ, ഖജാൻജി രാഗേഷ് പുതൂർ വൈസ് പ്രസിഡന്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, ജോയിന്റ് സെക്രട്ടറി ബിജു ഇല്ലിക്കൽ, മജു മാടവന എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive