കുലീപിനി തീർത്ഥക്കര പ്രദക്ഷിണം – നാലമ്പല തീർത്ഥാടകർക്കിത് ഭക്തിനിര്‍ഭര കാഴ്ചവിരുന്ന് …

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടകർക്ക് കുലീപിനി തീർത്ഥക്കര പ്രദക്ഷിണം ഭക്തിനിര്‍ഭര കാഴ്ചവിരുന്ന് ഒരുക്കുന്നു. ഭരത പ്രതിഷ്ഠയുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണ വഴിക്ക് സമീപമുള്ള കുലീപനി തീര്‍ത്ഥക്കുളം വളരെ ഐതീഹ്യപ്രദാനവും ആത്മീയ പ്രാധാന്യം ഉള്ളതുമാണ്.

കുലീപനി മഹര്‍ഷി യാഗം നടത്തിയ യാഗശാലയായിരുന്നു ഇന്നു കാണുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മതില്‍ക്കകം എന്നാണ് ഐതിഹ്യം. യാഗശാലയിലെ ഹോമകുണ്ഡങ്ങളില്‍ പ്രധാനപ്പെട്ട ആ ഹവനീയ കുണ്ഡത്തില്‍ യജ്ഞത്തിന്റെ അവസാനത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് യാഗം നടത്തിയിരുന്ന മഹര്‍ഷിമാരേയും ഭക്തജനങ്ങളേയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

അന്ന് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഇന്നത്തെ ശ്രീകോവിലിനകത്തെ ഭഗവാന്റെ പ്രതിഷ്ഠ. ഹോമത്തിന്റെ അവസാനത്തില്‍ ഹോമത്തില്‍ പങ്കാളികളായുളള ദിവ്യ മഹര്‍ഷിമാരും ഭക്തരുമെല്ലാം അവിടെ പെട്ടെന്ന് രൂപപ്പെട്ട തീര്‍ത്ഥകുളത്തില്‍ സ്നാനം ചെയ്ത് പുണ്യം നേടിയതായി വിശ്വസിക്കപ്പെടുന്നു. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ ഭൂഗര്‍ഭ ഉറവകള്‍ സംഗമിച്ച് രൂപപ്പെട്ട ആ തീര്‍ത്ഥക്കുളമാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കാണപ്പെടുന്ന കുലീപിനി തീര്‍ത്ഥം. ഈ തീര്‍ത്ഥക്കുളത്തിലെ മത്സ്യങ്ങളെല്ലാം ദൈവഗണത്തില്‍പ്പെട്ട അവതാരങ്ങളായി വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ കുളത്തിലെ മീനൂട്ട് വളരെ ശ്രേഷ്ഠമായി ഭക്തജനങ്ങല്‍ കാണുന്നു.

കിണർ ഇല്ലാത്ത കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ജലം എടുക്കുന്നത് കുലീപിനി തീർത്ഥത്തിൽ നിന്നാണ്.

കുലീപിനി തീർത്ഥകുളം 2020 ൽ ശുചീകരണത്തിന്റെ ഭാഗമായി വെള്ളം വറ്റിച്ചപ്പൊൾ കുലീപിനി മഹർഷി യാഗം ചെയ്ത ഹോമകുണ്ഡം കണ്ടെത്തിയിരുന്നു., നേരത്തെ തീർത്ഥകുളത്തിലെ മണിക്കിണറിൽ പഞ്ചലോഹ വിഗ്രഹങ്ങൾ, കല്ല് വിഗ്രഹങ്ങൾ, 155ഓളം സാളഗ്രാമങ്ങൾ, ശിവലിംഗങ്ങൾ മുതലായവയും കണ്ടെത്തിയിരുന്നു.

വിശാലമായ കൂടൽമാണിക്യം ക്ഷേത്ര പരിസരവും കുലീപിനി തീർത്ഥകുളവും ക്ഷേത്രത്തിൽ എത്തുന്ന നാലമ്പല തീർത്ഥാടകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളായി തുടരുന്നു …

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page