കല്ലേറ്റുംകര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പോട്ട പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി 63) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. സുമേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി.
വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനം നൽകുന്നുണ്ട്. പരിശീലനത്തിനിടെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി. മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസ്സെടുത്തിട്ടുണ്ട്. പരാതിയെത്തുടർന്ന് കേസ്സെടുത്ത പോലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലനസ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ആളൂർ എസ്.ഐ. കെ.എസ്.സുബിന്ദ്, എ.എസ്.ഐ.മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, അനിൽകുമാർ, സി.പി.ഒ കെ.എസ്. ഉമേഷ്, ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com