മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ലെ 40 ൽപരം അയൽകൂട്ടങ്ങൾക്കായി 3 കോടി രൂപയുടെ വായ്പ നൽകി സ്വയം തൊഴിൽ സംരംഭകത്വത്തിൽ കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ് മുരിയാട് പഞ്ചായത്ത് കുടുംബശ്രീ. പിന്നോക്ക വികസന കോർപ്പറേഷൻ്റെ സഹായത്തോടെ 5 മുതൽ 6 വരെ ശതമാനം പലിശക്കാണ് അയൽ കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന ഉന്നത വിദ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ. സലീൽ .യു . ജില്ലാ മിഷൻ കോ ഓർഡിനേറ്റർ മുഖ്യാതിഥിയായിരുന്നു.
സി.ഡി.എസ് ചെയർപേഴ്സൺ സുനിതരവി സ്വാഗതവും, അസി. സെക്രട്ടറി ജോഷി പി.ബി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് രതി ഗോപി , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ, ഭരണ സമിതി അംഗം തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളും സി.ഡി.എസ് അംഗങ്ങളും ആശംസകളർപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com