അർദ്ധനാരീശ്വര ഭാവത്തിൽ നടനകൈരളിയിൽ കൊട്ടിച്ചേതം അരങ്ങേറി

ഇരിങ്ങാലക്കുട : ശിവാദ്വൈതത്തിൻ്റെ പൂർണതയിൽ ശിവനിൽ നിന്നും ശക്തിയും ശക്തിയിൽ നിന്നും ശിവനും പുരുഷ പ്രകൃതിഭാവങ്ങളെ പ്രതിനിധാനം ചെയുന്ന പ്രപഞ്ചോൽപ്പത്തിക്ക് നിധാനമാകുന്ന സ്ത്രീ പുരുഷ സംയോഗമാണെന്ന സൂചനയിൽ അർദ്ധനാരീശ്വര ഭാവം തന്മയത്വത്തോടു കൂടി കൂടിയാട്ടം കലാകാരി കപില വേണു നൂറ്റാണ്ടുകൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന ‘കൊട്ടിച്ചേതം കൂത്തിന് പുനരുജ്ജീവനം നൽകിയത് നടനകൈരളിയുടെ അരങ്ങിൽ നിറഞ്ഞ സദസ്സിന് വേറിട്ട ഒരനുഭവമായിരുന്നു.

അതോടൊപ്പം കൂടിയാട്ടം പാരമ്പര്യത്തിൽ മറ്റൊരു അഭിനയ സാധ്യതക്കു കൂടി തുടക്കം കുറിക്കുകയായിരുന്നു നേത്രരാഗ ശിൽപ്പശാലയുടെ രണ്ടാം ഭാഗത്തിൽ.

‘ചിലപ്പതികാരം’, വിജ്ഞാനഭൈരവതന്ത്രം, നാട്യശാസ്ത്രം എന്നിവക്ക് പുറമെ നിലവിലെ പ്രയോഗ പദ്ധതിയും കോർത്തിണക്കിക്കൊണ്ടാണ് കൊട്ടിച്ചേതം പുനരുജ്ജീവിപ്പിച്ചതെന്ന് അഭിനയ ഗുരു വേണുജി അഭിപ്രായപ്പെട്ടു.

നേത്രാഭിനയത്തിൻ്റെ കേരളീയ പാരമ്പര്യത്തെ ഒരോ കാലഘട്ടത്തിലും സജീവമാക്കി നിർത്തിയതിൽ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ, തോട്ടം ശങ്കരൻ നമ്പൂതിരി. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, അമ്മന്നൂർ മാധവ ചാക്യാർ, കലാമണ്ഡലം കൃഷ്ണൻ നായർ എന്നീ അതുല്യനടന്മാരുടെ സംഭാവനകളെക്കുറിച്ച് നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ അനുസ്മരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page