ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 2024- 25 സ്കൂൾ ഭരണ സമിതി ഭാരവാഹികൾ ചുമതലയേറ്റു . സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂർ റൂറൽ വനിത പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഇ. യു. സൗമ്യ നിർവ്വഹിച്ചു ക്കൊണ്ട് ഒരു നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കി .
തുടർന്ന് ഭരണസമിതി അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു .അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും പ്രതീകങ്ങളായ ബാഡ്ജും , സാഷേയും ചുമതലയേറ്റ വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂൾ ചെയർമാൻ കെ. ജെ. പ്രജ്വിൻ്റെ നേതൃത്വത്തിൽ പരേഡും നടന്നു.
പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ , ജോ. കൺവീനർ രേഷ്മ . ആർ . മേനോൻ എന്നിവർ നേതൃത്വം നൽകി.എസ് .എൻ . ഇ ‘ എസ് സെക്രട്ടറി ടി. വി പ്രദീപ്, മാനേജർ പ്രൊഫസർ എം എസ് . വിശ്വനാഥൻ,എസ്. എം. സി ചെയർമാൻ പി എസ് സുരേന്ദ്രൻ, പി.ടി. എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു
എസ്.എൻ.ഇ.എസ് ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ സ്വാഗതവും കായിക വിഭാഗം മേധാവിയും പോഗ്രാം കൺവീനറുമായ പി. ശോഭ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com