മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്രാരോഗ്യ പദ്ധതിയായ ജീവധാരയുടെ രണ്ടാംഘട്ടം ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ ഡെപ്യൂട്ടി കളക്ടർ ശാന്തകുമാരി കെ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ഭരണ സമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ് സുനിൽകുമാർ, കെ.വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, റോസ്മി ജയേഷ്, സേവിയർ ആളൂക്കാരൻ, നിജി വത്സൻ, ജിനി സതീശൻ, നിത അർജ്ജുനൻ, പഞ്ചായത്ത് സെക്രട്ടറി ജസീന്ത കെ.പി, അസിസ്റ്റന്റ് സെക്രട്ടറി ജോഷി പി ബി, ആനന്ദപുരം സി എച്ച് സി സൂപ്രണ്ട് ഡോ. ശ്രീവത്സൻ, എച്ച് ഐ അജീഷ് ടി.കെ, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ .എം ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.
ആശാവർക്കർമാർ, എഡിഎസ് സി ഡി എസ് അംഗങ്ങൾ, സെൻറ് മേരീസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ, ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ, എൽ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ, ഹരിത കേരളം മിഷൻ ആർ പി ശ്രീധ പി.എ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജീവധാര പദ്ധതിയുടെ ഭാഗമായി ലഹരിയെ്ക്കതിരായി പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ്സ് നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com