ഇരിങ്ങാലക്കുട : കലാ-സാംസ്‌കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രൻ്റെ രണ്ടാം ചരമവാർഷികം ഒക്ടോബർ 4 വെള്ളിയാഴ്‌ച ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ആചരിക്കും.
ചന്ദ്രേട്ടനുമായി ബന്ധം പുലർത്തിയിരുന്ന വിവിധ സംഘടന കളുടെയും, വ്യക്തികളുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, പുഷ്‌പാർച്ചന, അദ്ദേഹത്തിന്റെ ഓർമ്മകളുണർത്തുന്ന ഡോക്യുമെൻ്ററി പ്രദർശനം, അനുസ്‌മരണം എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വൈകീട്ട് 3.30ന് നടക്കുന്ന ആയുർവ്വേദ ക്യാമ്പിൻ്റെ ഉദ്ഘാടനം അഷ്‌ടവൈദ്യൻ ഇ. ടി. ദിവാകരൻ മൂസ്സത് നിർവ്വഹിക്കും. തുടർന്ന് 5.30ന് അനുസ്‌മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. അനുസരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കും.
കലാ-സാഹിത്യ- സാമൂഹ്യ- സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ.വി. ചന്ദ്രൻ അനുസ്‌മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ യു. പ്രദീപ് മേനോൻ, കൺവീനർ എ.എസ്. സതീശൻ, ട്രഷറർ എ.സി. സുരേഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com