ഇരിങ്ങാലക്കുടക്ക് കഴിഞ്ഞ 13 വർഷത്തിനിടയിൽ 6 നഗരസഭാ ചെയർപേഴ്സൺമാർ – കോൺഗ്രസ് പാർട്ടിയിലെ ധാരണപ്രകാരം സുജ സഞ്ജീവ് കുമാർ ബുധനാഴ്ച രാജിസമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് സുജ സഞ്ജീവ് കുമാർ ബുധനാഴ്ച രാജിസമർപ്പിച്ചു. കോൺഗ്രസ് പാർട്ടിയിലെ ധാരണപ്രകാരമാണ് രാജി. കഴിഞ്ഞ 13 വർഷത്തിനിടയിൽ 6 പേർക്ക് കോൺഗ്രസ് പാർട്ടി ചെയർപേഴ്സൺ കസേര നൽകി കഴിഞ്ഞു, ഏഴാമത്തെ ചെയർപേഴ്സൺ ഊഴം മേരിക്കുട്ടി ജോയിക്കാണ്.

ആദ്യത്തെ ടേം സോണിയ ഗിരിക്കും രണ്ടാം ടേം സുജ സഞ്ജീവ് കുമാറിനും മൂന്നാം ടേം മേരിക്കുട്ടി ജോയ് എന്നിവർക്കാണെന്ന് എന്നായിരുന്നു നഗരസഭാ ഭരിക്കുന്ന കോൺഗ്രസിലെ ധാരണ. ഇരിങ്ങാലക്കുട നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം വനിതാ സംവരണമാണ്.

ബുധനാഴ്ച രാവിലെ 12 മണിയോടെ നഗരസഭാ സെക്രട്ടറിക്ക് ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ രാജിക്കത്ത് നൽകുകയായിരുന്നു. കോൺഗ്രെസ് പാർട്ടിയിലെ സഹപ്രവർത്തകരും കൂടെയുണ്ടായിരുന്നു.

അധികാര മോഹമല്ല പകരം കഴിവുള്ളവർക്ക് ഭരിക്കാൻ അവസരം നല്കുകയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് സുജ സഞ്ജീവ് കുമാർ മറുപടി പറഞ്ഞു. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇത്തരം അധികാര പങ്ക്‌വെക്കൽ സർവ്വസാധാരണയാണെന്നും വികസന പ്രവർത്തനങ്ങൾക്ക് തുടരെത്തുടരെയുള്ള അധികാര കൈമാറ്റങ്ങൾ തടസ്സമാകാറില്ലെന്നും കൗൺസിലർ ടി വി ചാർളി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

.

You cannot copy content of this page