പൊറത്തിശ്ശേരി : സി പി.ഐ(എം) 24-ാം പാർട്ടി കോൺഗ്രസിനു മുന്നേടിയായുള്ള പൊറത്തിശ്ശേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ” ജീവിത ശൈലി രോഗങ്ങൾക്ക് വ്യയാമമാണ് മരുന്ന് ” എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ.ബിന്റു ടി. കല്യാൺ നിർവഹിച്ചു.
സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം വി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. എൽ സി സെക്രട്ടറി ആർ.എൽ ജീവൻ ലാൽ, ലോക്കൽ കമ്മിറ്റി അംഗം കെ.കെ ദാസൻ എന്നിവർ സംസാരിച്ചു. ആലുങ്ങൽ ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
പൊറത്തിശ്ശേരി കലാസമിതി പരിസരത്തു നിന്നും രാവിലെ ആരംഭിച്ച സൈക്കിൾ റാലി വിവിധ പ്രദേശങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ സന്ദേശമറിയിച്ച് മാപ്രാണം സെന്ററിൽ സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

