ആറ്റുകാൽ പൊങ്കാല സമർപ്പണം ; ഇരിങ്ങാലക്കുടയിൽ നിന്നും സ്പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി

ഇരിങ്ങാലക്കുട : മാർച്ച് 13-ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഇരിങ്ങാലക്കുട ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 12-ന് രാത്രി പുറപ്പെട്ട് 13-ന് രാത്രി തിരിച്ചെത്തുന്ന രീതീയിലാണ് യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 51 യാത്രകാർക്ക് മാത്രം ഒരാൾക്ക് 1200/- രൂപ.

പൊങ്കാല സമർപ്പണത്തിനു മാത്രമായിട്ടാണ് യാത്ര, ആറ്റുകാൽ ക്ഷേത്രദർശന സൗകര്യം ഉണ്ടായിരിക്കില്ല. പൊങ്കാല അടുപ്പ് കൂട്ടാനുള്ള സ്ഥല സൗകര്യവും ചുടുകട്ടകളും അവിടെ കെ.എസ്.ആർ.ടി.സി ഒരുക്കും. തിരുവനന്തപുരം കവടിയാർ കൊട്ടാരം രാജവീഥിയിലാണ് സ്ഥലം ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9633979681 നമ്പറിൽ ബന്ധപ്പെടാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page