ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് രണ്ടാഴ്ചക്കുള്ളിൽ നടപ്പാക്കാൻ കഴിയും എന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിൽ പോലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ്റ്റാന്റിൽ നടന്ന വിദ്യാർത്ഥികളുടെ കയ്യാങ്കളി സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഏഴു വിദ്യാർഥികൾക്കെതിരെ പോലീസ് കേസും എടുത്തിരുന്നു.



ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് രണ്ടാഴ്ചക്കുള്ളിൽ പുനസ്ഥാപിക്കാൻ കഴിയും എന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് യോഗത്തിൽ അറിയിച്ചു. പോലീസിന്റെ അഭാവത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം പലപ്പോഴും സംഘർഷ മേഖല ആകുന്നു എന്ന് കഴിഞ്ഞ ദിവസം മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു.



വിദ്യാർത്ഥികളുടെ കൂട്ടത്തല്ലും കയ്യാങ്കളിയും ലഹരിമാഫിയയുടെ സാനിധ്യവും ആണ് ഇതിൽ സമീപകാലത്തായി കൂടി വന്നിരുന്നത്. ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്ന കാലത്ത് ഇത്തരം അക്രമ സംഭവങ്ങൾ കുറവായിരുന്നു എന്ന് വ്യാപാരികളും യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.



എഡ് പോസ്റ്റ് നിർത്തലാക്കിയതിൽ പിന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വീണ്ടും തലപൊക്കി തുടങ്ങിയത്. താലൂക്ക് വികസന സമിതി യോഗത്തിൽ എഡ് പോസ്റ്റ് വേണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്. രണ്ടാഴ്ചക്കുള്ളിൽ എഡ് പോസ്റ്റ് വരുമെന്ന് നഗരസഭ ചെയർപേഴ്സന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്.



ബസ്റ്റാൻഡിന്റെ എല്ലാ വശത്തേക്കും മുഴുവൻ സമയവും ശ്രദ്ധ കിട്ടുന്ന ഇടത്ത് പോലീസ് എഡ് പോസ്റ്റ് സ്ഥാപിക്കുകയാണെങ്കിൽ നീരീക്ഷണം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും. അതോടൊപ്പം വനിതാ പോലീസിന്റെ സാനിധ്യവും ബസ്റ്റാന്റ് പരിസരങ്ങളിൽ അത്യാവശ്യമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page