ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട ഡിസംബർ 26 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടക്കും. തെന്നിന്ത്യയിലെ തന്നെ പ്രശസ്തരായ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിയാണ് ഇത്തവണയും വർണ്ണക്കുട സംഘടിപ്പിക്കപ്പെടുന്നത്.
വർണ്ണക്കുടയുടെ ഭാഗമായ പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്കാരത്തിന് ചലച്ചിത്ര താരം ടൊവിനൊ തോമസിനെയും, പ്രഥമ പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരത്തിന് പിന്നണി ഗായകൻ ഹരിശങ്കറിനെയും തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിന്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത വർണ്ണക്കുടയുടെ ഈ വർഷത്തെ കലാ സാംസ്കാരിക പരിപാടികളോടനുബന്ധിച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
ഡിസംബർ 26ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വർണ്ണക്കുടക്ക് തുടക്കമാകും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ നൃത്തശില്പം, ഇന്ദുലേഖ വാര്യരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി, ര-ഗ-സ ബാന്റ് സംഗീത സന്ധ്യ, പ്രശസ്ത ചലച്ചിത്ര താരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തപരിപാടി, പ്രശസ്ത പിന്നണി ഗായിക പുഷ്പാവതിയുടെ സംഗീത പരിപാടി,
പ്രശസ്ത പിന്നണി ഗായകനും ഫോക്ക് കലാകാരനുമായ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫോക്ക് ബാൻഡ്, ബംഗാളി കലാരൂപമായ പുരുളിയ ചാവ്, പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ്റെ ഗസൽ സന്ധ്യ, മണിപ്പൂരി ഡാൻസ്, താമരശ്ശേരി ചുരം ബാന്റ് അവതരിപ്പിക്കുന്ന സംഗീത നിശ, ശരണ്യ സഹസ്ര അവതരിപ്പിക്കുന്ന കഥക്ക് നൃത്തം, പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങൾ വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ വർണ്ണക്കുട മൂന്നാം എഡിഷൻ വേദിയെ വർണ്ണാഭമാക്കും.
Varnakuda 2025: Innocent Award to Tovino Thomas; P Jayachandran Award to singer Harishankar; Snehadaram to writer Anand
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

