ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം ഫെബ്രുവരി 1ന് ആഘോഷിക്കും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ക്ഷേത്രം മതിൽ കെട്ടിനകത്ത് നടക്കുന്ന കാഴ്ച ശീവേലിക്ക് വയലൂർ ദേവസ്വം പരമേശ്വരൻ തിടമ്പേൽക്കും. ഇരിങ്ങാലക്കുട രാജീവ് വാര്യർ മേള പ്രമാണിയാണ്.
വൈകിട്ട് 6 45 ന് ദീപാരാധനയും ശിവരഞ്ജിനി മ്യൂസിക് ഗ്രൂപ്പ് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേളയും ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് സംഗമേശ്വര നൃത്ത വിദ്യാലയം ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. രാത്രി 8:30ന് ഭസ്മാഭിഷേകം.
ഫെബ്രുവരി 2 തിങ്കളാഴ്ച ശ്രീകണ്ഠേശ്വരം ഭജനസംഘം അവതരിപ്പിക്കുന്ന ഭജനസന്ധ്യ. ആറുമണിക്ക് ശ്രീശാസ്താ വനിത ചിന്ത് സംഘം ആലപ്പാട് അവതരിപ്പിക്കുന്ന ചിന്ത്പാട്ട്. തുടർന്ന് മഹാ ഹിടുംബൻ പൂജ.
7 മണിക്ക് സംഗമഗ്രാമ കൈകൊട്ടി സംഘം, മണിമംഗലത്ത് സാവിത്രി അന്തർജനം ആൻഡ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.
7 30 മുതൽ മാണിക്യശ്രീ ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. രാത്രി 8 മണിക്ക് തെക്കേ മനോലശ്ശേരി എൻഎസ്എസ് കരയോഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

