ബസ്സുകളുടെ അമിത വേഗതക്ക്‌ എതിരെ ഇരിങ്ങാലക്കുടയിൽ യുവമോർച്ചയുടെ ബോധവൽക്കരണം

ഇരിങ്ങാലക്കുട : ബസ്സുകളുടെ മത്സര ഓട്ടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിൽ പ്രതിഷേധിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ യുവമോർച്ചയുടെ പ്രതിഷേധം. ബസ് സ്റ്റാൻഡിലേക്ക് വന്ന ബസ്സുകൾ തടഞ്ഞു നിർത്തി യുവമോർച്ച പ്രവർത്തകർ അമിത വേഗതക്ക്‌ എതിരെ ബോധവൽക്കരണം നടത്തി.

ഇനിയും ബസ്സുകളുടെ ഭാഗത്തുനിന്നും വീഴ്ച്ച സംഭവിച്ചാൽ ബസ് തടയുന്ന രീതിയിലേക്ക് യുവമോർച്ച കടക്കുമെന്ന് ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ സുഖിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണത്തിൽ യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്‌മാരായ ജിനു ഗിരിജൻ ആശിഷ ടി രാജ്

ബിജെപി മണ്ഡലം നേതാക്കളായ രമേശ്‌ അയ്യർ, സജീവൻ ബാബുരാജ്, ജയൻ കെ കെ, ജോർജ്, യുവമോർച്ച നേതാക്കളായ രൂപക്ക് കീർത്തി, ധീരജ് ഉണ്ണിമായ എന്നിവർ നേതൃത്വം നൽകി. Yuva Morcha raises awareness against excessive speeding of buses in Irinjalakuda



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page