ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ കർപ്പൂരാദികളോടും സഹസ്ര കുംഭാഭിഷേകത്തോടും കൂടി ഏപ്രിൽ 14 മുതൽ 26 വരെ നവീകരണകലശം നടക്കും. തുടർന്ന് ഏപ്രിൽ 26ന് കൊടി കയറി മെയ് 1ന് ആറാ ട്ടോടുകൂടി ഉത്സവം.
പുരാതന കേരളത്തിൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെ ഉണ്ടായിരുന്ന 64 ഗ്രാമങ്ങളിൽ അവിട്ടത്തൂരും ഒരു പ്രധാന ഗ്രാമമായിരുന്നു. മഹാതപസ്വിയായ അഗസ്‌ത്യ മഹർഷി ഏറെക്കാലം ഇവിടെ തപസ്സനുഷ്‌ഠിച്ചതായി പറയപ്പെടുന്നു. ലോകത്തിൻ്റെ മുഴുവൻ ക്ഷേമത്തിനായുള്ള അപൂർവ യജ്ഞ മായ “പ്രപഞ്ച യാഗം” ഉൾപ്പെടെയുള്ള ദീർഘമായ ഹോമങ്ങൾ അദ്ദേഹം ഇവിടെ നടത്തിയിരുന്നത്രെ…. തുടർന്ന്, അദ്ദേഹം മഹാസങ്കല്‌പം ചെയ്‌ത് ഇഷ്ടദേവനായ മഹാദേവനെ കിരാതമൂർത്തിയായി സങ്കല്പിച്ച് യജ്ഞശാലക്കു സമീപം പ്രതിഷ്‌ഠിച്ചു. പ്രപഞ്ച നാഥനായ ആ ഭഗവാൻ്റെ, അവിട്ടത്തൂരപ്പൻ ശക്തിപ്രഭാവം രണ്ടു സഹസ്രാബ്‌ദങ്ങളോളമായി ഭക്തർക്ക് അനുഗ്രഹ സ്രോതസ്സായി ഇന്നും നില കൊള്ളുന്നു.
നവീകരണകലശം
മഹർഷി പ്രദാനം ചെയ്‌ത ഈ ശക്തിവിശേഷം എന്നെന്നും നിലനിർത്തിപ്പോരേണ്ടതു ഭക്തനനങ്ങളാണ്. പലപ്പോഴും അതിന് നിത്യപൂജകൾ മാത്രം ചെയ്‌താൽ പോരാതെ വരും…. ശക്തിക്ഷയങ്ങൾ ചെറുക്കാൻ കാലാകാലങ്ങളിൽ ക്ഷേത്രങ്ങളിൽ നവീകരണകലശം നടത്തേണ്ടതുണ്ട്. അവിട്ടത്തൂർ മഹാദേവ ക്ഷേത്ര ത്തിൽ ഇതിനു മുൻപ് നവീകരണകലശം നടന്നത് ഏകദേശം 65 വർഷം മമ്പാണെന്നു പറയപ്പെടുന്നു അതിനാൽ ക്ഷേത്രചൈതന്യം നിലനിർത്താൻ ഒട്ടുംവൈകാതെ തന്നെ ഒരു നവീകരണകലശം നടത്തേണ്ടിയിരിക്കുന്നു.
ക്ഷേത്രം തന്ത്രിമാരും ജ്യേതിഷിയും ചേർന്ന് തീരുമാനിച്ചതനുസരിച്ച് 2026 ഏപ്രിൽ 14 മുതൽ 26 വരെ 13 ദിവസങ്ങളിലായി നവീകരണചടങ്ങുകൾ നടത്താമെന്നു തീരുമാനിച്ചിട്ടുണ്ട്. തുർന്ന് 6 ദിവസത്തെ ഉത്സവവും നടക്കുന്നു. ഇതുവരെ കനണ്ടതിൽ വെച്ച് ഏറ്റവും ബൃഹത്തും സങ്കീർണവുമായ ചടങ്ങു കളാണ് ക്ഷേത്രത്തിൽ 3 ആഴ്‌ചകൊണ്ട് നടത്തുന്നത്. ഓരോരുത്തരുടെയും നിറസാന്നിദ്ധ്യം എല്ലാ ദിവ സങ്ങളിലും ഉണ്ടാകണമന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.
വിവിധ ചടങ്ങുകൾ
വിഗ്രഹ ചൈതന്യത്തെ ജീവകലശത്തിലേക്കു ആവാഹിച്ച്, വിഗ്രഹത്തിലെ മാലിന്യങ്ങൾ കളഞ്ഞ് നവീകരിച്ച് പ്രതിഷ്‌ഠിക്കുന്ന ചടങ്ങുകളാണ് നവീകരണ സമയത്ത് നടരക്കുന്നത്. നവീകരണ ചടങ്ങുകൾ 13 ദിവസങ്ങളിൽ ആയിട്ടാണ് നടക്കുന്നത്. അതിൽ ആദ്യ ദിവസങ്ങളിൽ വിഗ്രഹത്തിൽ സംഭവിച്ചിട്ടുള്ള ദോഷങ്ങളും ചൈതന്യലോപങ്ങളും ഒഴിവാക്കുക എന്നതാണ്. അടുത്തത്, ചൈതന്യം
വർദ്ധിപ്പിക്കുന്ന ചടങ്ങുകളാണ്. പരിപൂർണ്ണതയിൽ എത്തിയ ചൈതന്യത്തെ വിഗ്രഹത്തിലേക്ക് വീണ്ടും ആവാഹിക്കുക എന്നതാണ് പിന്നീട് ചെയ്യുന്നത്. ഈ കലശ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത് ക്ഷേത്രം തന്ത്രിമാരായ തെക്കേടത്തു പെരുമ്പടപ്പ്, വടക്കേടത്ത് പെരുമ്പടപ്പ്, ഓട്ടൂർ മേക്കാട്ട് മന എന്നീ കുടുംബക്കാരാണ്.
ഏപ്രിൽ 14ന് ആചാര്യവരണത്തോടെ ആരംഭിക്കുന്ന കലശ ചടങ്ങുകളിൽ മുളയിടൽ, വിവിധ ശുദ്ധി കർമ്മങ്ങൾ, ഹോമങ്ങൾ, വാസ്‌തുബലി, ചതുശ്ശുദ്ധി, വലിയ ചതുശ്ശുദ്ധി അവഗാഹം പഞ്ചകം, മഹാപഞ്ചകം പ്രായശ്ചിത്ത ഹോമങ്ങൾ ശാന്ത ഹോമങ്ങൾ എന്നിവ നടത്തുന്നു. ദോഷപരിഹാരങ്ങൾക്കും ചൈതന്യ വർദ്ധനവിനും വേണ്ടുന്ന ചടങ്ങുകൾക്ക് ശേഷം പ്രതിഷ്‌ഠക്കായുള്ള ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു. തുടർന്ന് ജീവകലശവും പ്രതിഷ്‌ഠാ കർമ്മവും നടത്തുന്നു പത്താം ദിവസമായിരിക്കും (23.04.2026) പ്രതിഷ്ഠ നടത്തുന്നത്.
തുടർന്ന് മൂന്നു രാത്രികൾ നടയടക്കുന്നു. പിന്നീട് പതിമൂന്നാം ദിവസം (26.04.2026) പുലർച്ചെയാണ് നട തുറക്കുക. ഈ മൂന്നു രാത്രികളിൽ ദേവനെ പൂജിക്കാൻ ഋഷിമാർ ഗന്ധർവൻമാർ, ദേവതകൾ എന്നിവരൊക്കെ വന്നുചേരും എന്നാണു സങ്കൽപം. പതിമൂന്നാം ദിവസമാണ് കർപ്പൂരാദി കലശം നടക്കുന്നത്. ശിവന് മാത്രമേ കർപ്പൂരാദി കലശം പതിവുള്ളൂ. പതിമൂന്നാം ദിവസം ആരാദ്ധ്യ ദേവൻ്റെ, ആ മഹാദേവൻ്റെ ചൈതന്യവത്തായ വിഗ്രഹത്തെ തൊഴുത് നമസ്ക്‌കരിച്ച് ഭക്തജനങ്ങൾ പുണ്യം നേടുന്നതോടെ നവീകരണ കലശങ്ങൾക്കു പരിസമാപ്‌തി കുറിക്കുകയാണ്. തുടർന്ന് 6 ദിവസത്തെ ഉത്സവ ചടങ്ങുകളും നടക്കുന്നു.
കലശത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നു. സുപ്രസിദ്ധ നർത്തകി ഡോ. ജാനകി രംഗരാജൻ അവതരിപ്പിക്കുന്നഭരതനാട്യം, ഡോ. എൻ.ജെ. നന്ദിനി, മീര രാംമോഹൻ, കണ്ണൻ ജി നാഥ്, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, സുമേഷ് അയിരൂർ തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞരുടെ സംഗീത പരിപാടികൾ, കഥകളി, ചാക്യാർകുത്ത് എന്നിവ വിവിധ ദിവസങ്ങളിലായി നടത്തുന്നു.
കൂടാതെ ഉത്സവത്തിന് 5 ആനകളോടുകൂടിയ എഴുന്നള്ളിപ്പിന് താളം പകരുന്നത് പെരുമനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് എന്നിവരാണ്. ഓരോ ദിവസത്തെ പരി പാടുകളുടെ വിശദമായ നോട്ടീസ് ഇതോടൊപ്പം വിതരണം ചെയ്യുന്നു.
ക്ഷേത്രം പ്രസിഡണ്ട് എ.സി. ദിനേഷ് വാരിയർ, കെ.കെ. കൃഷ്‌ണൻ നമ്പൂതിരി (സെക്രട്ടറി), വി.പി.ഗോവിന്ദൻകുട്ടി (ട്രഷറർ), എം.എസ്. മനോജ് (ചെയർമാൻ പ്രോഗ്രാം & പബ്ലിസിറ്റി), എ.സി. സുരേഷ് (കൺവീനർ – മീഡിയ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

