ഇൻ്റർ സോൺ കലോത്സവം: സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം

ഇരിങ്ങാലക്കുട : ഭരതനാട്യം, കുച്ചുപ്പുഡി , കേരളനടനം എന്നിവയിൽ ഒന്നാം സ്‌ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്‌ഥാനവും നേടി 16 പോയിൻ്റോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിലെ കലാതിലകപ്പട്ടം സ്വന്തമാക്കി. നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഡി സോൺ കലാതിലകമായിരുന്നു.

ഭരതനാട്യത്തിൽ ആർ എൽവി അർജുൻ കാന്തയും കേരളനടനത്തിൽ സദനം റഷീദും കുച്ചിപ്പുഡിയിൽ ഗൗതം മഹേശ്വരും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഡോ.ധനുഷ സന്യാലുമാണ് ഗുരുക്കന്മാർ. തൃപ്രയാർ പെരിങ്ങോട്ടുകര കുന്നത്തൂർ മഹേഷിന്റെയും ശ്രീദേവിയുടെയും മകളാണ്. സഹോദരൻ: മാനസ് മഹേശ്വർ. calicut university Inter-Zone Kalalotsavam: St. Joseph’s College student Niranjan Sreelakshmi Kalathilakkam

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page