ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ വിദ്യാർഥികൾക്ക് വൃക്ഷ തൈകൾ നൽകി കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിന സന്ദേശമായ പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് , കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി, എന്ന വിഷയത്തിൽ വിദ്യാർത്ഥിയായ സ്‌റ്റീവ് ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണത്തെ പ്പറ്റി വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്ന വീഡിയോ പ്രദർശനം ക്ലാസ് മുറികളിൽ സംഘടിപ്പിച്ചു . ശാസ്ത്ര വിഭാഗം മേധാവി എൻ.ആർ. ദിവ്യ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





