ഇരിങ്ങാലക്കുട : ആളൂരിൽ പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ എം എൽ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി.
ചികിത്സയിലിരിക്കെ മരിച്ച ആളൂർ പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്ന തയ്യിൽ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കാവശ്യമായ അടിയന്തിര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉണ്ണിയാടൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



