കോൺഗ്രസ്സ് മെരിറ്റ് ഡേ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തലത്തിൽ എല്ലാവർഷവും നടത്തി വരുന്ന മെരിറ്റ് ഡേ ജൂലായ് 11 ന് നടക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മുൻസിപ്പൽ ചെയർമാനും, സംഘാടക സമിതി ചെയർമാനുമായ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.


കെ. പി. സി. സി. ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, അഡ്വ സതീഷ് വിമലൻ, ടി.വി. ചാർളി, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് റോസിലി ഫ്രാൻസിസ്, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ , മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ്, മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.



സംഘാടക സമിതി: എം.പി ജാക്സൺ ( ചെയർമാൻ), സോമൻ ചിറ്റേത്ത്, ഷാൻ്റോ കുരിയൻ ( വൈസ് ചെയർമാൻമാർ ) , റോസിലി ഫ്രാൻസീസ് (ജനറൽ കൺവീനർ ) ഡി.എസ്. അബ്ദുൾ ഹഖ് , എ. സി. സുരേഷ് ( കോ . ഓർഡിനേറ്റേഴ്‌സ് ). 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page