ഇരിങ്ങാലക്കുട രൂപതയുടെ 48 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫാമിലി കോൺക്ലേവ് “ചെനാക്കളോ 2k26′ ജൂലൈ 5ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ 2028 ലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബവർഷമായി ആചരിക്കുന്ന വേളയിൽ 141 ഇടവകകളിലെ എല്ലാ കുടുംബയൂണിറ്റ് ഭാരവാഹികളുടെയും ഒരു മഹാസംഗമം “ചെനാക്കളോ 2k26′ ( ‘Cenacolo 2k26′) ജൂലൈ 5ന് രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്നു, ഇരിങ്ങാലക്കുട രൂപതയുടെ 48 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു മഹാസംഗമം ഒരുക്കുന്നതെന്ന് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



പുതിയ കാലത്തിനനുസരിച്ച് കുടുംബങ്ങളെ കെട്ടിപ്പടുക്കുവാനും കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും കുടുംബ സമ്മേളന യൂണിറ്റുകളെ നവീകരിക്കുവാനും ഉദ്ദേശിക്കുന്ന സംഗമം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്‌ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.



പ്രോഗ്രാമിൽ ഫാ ഡോ നിബിൻ കുരിശിങ്കൽ, ജോയിസ് മേരി ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. അതിനുശേഷം വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.



രൂപതയിലെ വികാരി ജനരാളൻമാരായ Msgr. ഡോ . ആന്റു ആലപ്പാടൻ, Msgr. ഫാ ജോസ് മാളിയേക്കൽ, Msgr. ഫാ വിൽസൻ ഈരത്തറ, കേന്ദ്ര സമിതി ഡയറക്ടർ ഫാ ഫ്രീജോ പാറക്കൽ, രൂപതകുടുംബ സമ്മേളനകേന്ദ്ര സമിതി പ്രസിഡന്റ്‌ ജിക്സൺ നട്ടേക്കാടൻ, മറ്റുള്ള രൂപത കേന്ദ്രസമിതി എക്സിക്യൂട്ടീവ് സ് എന്നിവർ സന്നിഹിതരായിരിക്കും.



ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ രൂപത കേന്ദ്ര സമിതി ഡയറക്ടർ ഫാ. ഫ്രീജോ പാറക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ചാൾസ് ചിറ്റാറ്റുകാരൻ, രൂപത കേന്ദ്ര സമിതി പ്രസിഡന്റ് ജിക്സൺ നട്ടെകാടൻ, ജനറൽ സെക്രട്ടറി ഡിംപിൾ റഷീൻ, ട്രഷറർ സേവിയർ കാരക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി തോമച്ചൻ പഞ്ഞിക്കാരൻ, എക്സിക്യൂട്ടീവ് അംഗം ജോൺ വെള്ളാനിക്കാരൻ എന്നിവർ പങ്കെടുത്തു

You cannot copy content of this page